2019 ഏപ്രിൽ 25, വ്യാഴാഴ്‌ച

പ്രകശേട്ടൻ

ആരെക്കെയോ കയ്യും കാലും പിടിച്ചു ,കണ്ണീകണ്ടവരുടെ അടുത്തൂന്നും കടം വേടിച്ചുമാണ് പ്രകാശേട്ടൻ ഗൾഫിൽ പോയത്...അവിടെ ചെന്നപ്പോളാണ് പറഞ്ഞ ജോലിയൊന്നുമല്ല ,കൂടെ ശമ്പളവും കിട്ടുന്നില്ല എന്ന അവസ്ഥയിലേക്കാണു താൻ എത്തിയത് എന്ന് മൂപ്പർക്ക് മനസ്സിലായത്.എങ്ങനെയോ 100 ദിവസം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി...അപ്പോഴാണ് പ്രകാശേട്ടന് ഒരു കാര്യം മനസ്സിലായത് .തന്റെ ഈ അവസ്ഥയിൽ തന്നെക്കാൾ കൂടുതൽ നാട്ടുകാർക്കാണ് വിഷമം എന്നത്...ടൗണിൽ ഒരു ചെറിയ തയ്യൽ കട ഉള്ളതുകൊണ്ട് മൂപ്പരെ മിക്ക പേർക്കും അറിയാം ."എന്താ പ്രകാശാ ..ഗൾഫിലും ഒന്നും നടന്നില്ല അല്ലെ "തുടങ്ങിയ ചോദ്യങ്ങൾ കേട്ട് മൂപ്പർക്ക് പിരിവെട്ടാൻ തുടങ്ങി.അങ്ങനെ ഇരിക്കുമ്പോളാണ് ആ കാരണവർ കടയിലേക്ക് വരുന്നത്."എന്തെ പ്രകാശാ ..എന്താ  പറ്റിയത്..എന്നാലും  അനക്ക് രക്ഷ പെടാനുള്ള ചാൻസ് അല്ലൈന്നാ ?"മുതലായവ വരാൻ തുടങ്ങി .പ്രകാശേട്ടനു ഒന്നും മറുത്തു പറയാനും വയ്യ.കാരണോർ അല്ലേ !! ..."എന്നാലും അനക്ക് ഒന്ന് പിടിച്ചു നിൽക്കൈന്നു അവിടെ"...അതിൽ പിന്നെ പ്രകാശേട്ടനു കൺട്രോൾ പോയി.മൂപ്പരുടെ മറുപടി ,- "എന്താ ചെയ്യാ   കാരണോരെ ,എണ്ണ ഉത്പാദിപ്പിക്കണ നാടല്ലേ ,വയ്കളിച്ചു പൊന്നു .ഗ്രിപ് കിട്ടീല"...പിന്നെ കുറേ നാളത്തേക്ക് കാരണോർ  ശല്യ പെടുത്തിയിട്ടില്ല .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ