2019 ഏപ്രിൽ 25, വ്യാഴാഴ്‌ച

ട്രൈജിമിനൽ ന്യൂറോളജിയ

"ട്രൈജിമിനാൽ ന്യൂറോളജിയാ .....!!!അതാണീ അസുഖം .15000  ത്തിൽ ഒരാൾക്ക് കൊല്ലത്തിൽ  ഒരിക്കൽ  വരുന്ന  അപൂർവ അസുഖം ." കോഴിക്കോട്ടെ ആ പ്രമുഖ ആശുപത്രിയിലെ പ്രമുഖ ന്യൂറോ സർജൻ എന്റെ സ്കാൻ റിസൾട്ട് നോക്കി ഹരിച്ചതിനും ഗുണിച്ചതിനും ശേഷം മൊഴിഞ്ഞു . കേൾക്കാൻ മാസ്സ് പേരായതുകൊണ്ടും അപൂർവ്വത്തിൽ അപൂർവമായ ആ അവസ്ഥക്ക് എന്നെ തിരഞ്ഞെടുത്തതിനാലും ആ രോഗത്തെ കുറിച്ച് വീണ്ടും ഞാൻ വിവരങ്ങൾ ഡോക്ടറോട് ചോദിച്ചു .അദ്ദേഹം ഒരു കടലാസെടുത്തു  പേനയും എടുത്തു കുറെ വരകൾ നെടുകനെയും കുറുന്നനെയും വരച്ചു .എന്നിട്ടു എന്നോട് പറഞ്ഞു ,"ഇതുകണ്ടോ ,ഇത് പോലെയാണ് താങ്കളുടെ തലയിലെ ചില nerves ,അങ്ങോട്ടും ഇങ്ങോട്ടും കെട്ട്   പിണഞ്ഞു കിടക്കാ...ഈ കാക്ക ഇലക്ട്രിക്ക് ലൈനിൽ പെട്ടാൽ കണ്ടിട്ടില്ലേ ,അതുപോലെയാണ് താങ്കൾക്കു തലയിൻ ഷോർട് സര്ക്യൂട് ആയി വേദന വരുന്നത് ."...

ഇനി ആ വേദനയെ കുറിച്ച് - ഹാവൂ....ഒരു ദിവസം 3 - 4  തവണ വരും ,5 മിനിറ്റ് ..... താഴെ വലത്തേ പല്ലിന്റെ വശത്തുനിന്നും തുടങ്ങി അങ്ങ് ചെവിയുടെ മുകളിൽ  എത്തും ...എന്നിട്ടു അവിടെ മാലപ്പടക്കം പൊട്ടിക്കും  ....5  മിനിറ്റ് കഴിഞ്ഞാൽ എല്ലാം നോർമൽ ...2009 ത്തിൽ നാട്ടിൽ ഉള്ളപ്പോളാണ് ഇത് .ഒരു പല്ലു വേദനയിൽ തുടങ്ങി .ആദ്യം തിരൂരിൽ തുടങ്ങി ,ബാംഗ്ലൂർ വഴി ,മണിപ്പാൽ വഴി കോഴിക്കോട്ടെത്തി വേദന സംഹാരി അന്വേഷിഷിച്ചുള്ള ആ യാത്ര .അവസാനം ആ പ്രമുഖ ആശുപത്രിയിൽ ...

" അപ്പോൾ എന്താ ചെയ്യാ സർ " ....
"പേടിക്കണ്ട ,ഈ രോഗം കൊണ്ട് ആരും മരിച്ചിട്ടില്ല ,ആത്മഹത്യാ ചെയ്തവരൊഴിച്ചു"....... ,നിങ്ങൾക്ക് ഞാൻ ഒരു നല്ല painkiller തരാം ."....

gebapentin 300 എന്ന ആ മരുന്ന്  കുറിപ്പ് നോക്കി ഞാൻ അദ്ദേഹത്തോട് ചോദിച്ചു ," സർ ഇതിനു ആൾക്കഹോള് മായി വല്ല പ്രശ്നവുമുണ്ടോ ? .... മൂപര് അർത്ഥഗര്ഭമായി ചിരിച്ചുകൊണ്ട് പറഞ്ഞു ," കള്ളിന്റെ ആവശ്യം താങ്കൾക്ക് വരില്ല ". അന്ന് രാത്രി ആ മരുന്നിന്റെ ആദ്യ ഡോസ് എടുത്തപ്പോളാണ് അയാൾ പറഞ്ഞതിന്റെ   പൊരുൾ എനിക്ക്     പിടികിട്ടിയത് .ശരിക്കും പറക്കുകയായിരുന്നു .പിന്നെ ഉറക്കം ...എന്തായാലും വേദന കുറഞ്ഞു .... കുറയാതിരിക്കില്ലല്ലോ , അപസ്മാരത്തിന്റെ മരുന്ന് അല്ലെ  അയാൾ എനിക്ക് തന്നിരിക്കുന്നത് ! ..അതെ അപസ്മാരത്തിന്‍റെ
മരുന്ന് അയാൾ എന്നെ ഒരു മാസം തീറ്റിച്ചു..... എന്തിന് ?..അത് വെറും പല്ലു വേദന ആയിരുന്നു .ഗൾഫിലുള്ള എന്റെ  പെങ്ങൾ നാട്ടിൽ വന്നപ്പോൾ കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഡെന്റൽ മേധാവിയെ കൊണ്ട് കാണിച്ചു .അപ്പോഴാണറിയുന്നതു ഇത് പണ്ട് റൂട്ട് കനാൽ ചെയ്ത പല്ലിലെ പ്രശനമാണെന്നത് .5  ദിവസം ആന്റിബിയോട്ടിക് . എല്ലാം കഴിഞ്ഞു .ഇന്നിത് വരെ ആ കൊലമാസ്സ് വേദന വന്നിട്ടില്ല .എങ്ങനുണ്ട്??

എന്തായാലും  ആ പ്രമുഖ ന്യൂറോ സർജന് പ്രണാമം ...ഒരു മാസം നല്ല" ട്രിപ്പ് " ആയിരുന്നു .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ