ഹംസുക്ക അങ്ങനെ ഇരിക്കാണ്..
രാവിലെ വരും ,ഒരു വടീം ഉണ്ടാകും കയ്യില് .
പിന്നെ ഒരിരിപ്പാണ് ,
സ്‌കൂളിന്റെ വഴിയിൽ ...
എന്തൊക്കയോ പിറുപിറുക്കും ..
അടുത്ത് ചെന്നപ്പോ കേട്ടു..
"നോക്കി നടക്കണേ,പാമ്പുണ്ടാകും ...പാമ്പുണ്ടാകും "
പക്ഷെ ഞങ്ങളൊന്നും കണ്ടിട്ടില്ല ഒരു പാമ്പിനേം ..
കുട്ടിക്കാലം മുതൽ കാണുന്ന കാഴ്ചയാ ഇത് ,
ഈ ഇരുപ്പു ..ഈ പിറുപിറുപ്പു...
പത്തു മുപ്പതു കൊല്ലം കഴിഞ്ഞു ,
ഈ ഇരുപ്പും കാവലും തുടങ്ങീട്ട് ...
പത്തു മുപ്പതു കൊല്ലായത്രേ
ഹംസുക്കൻറെ കുഞ്ഞോനേ പാമ്പു കടിച്ചിട്ടു ,
അവൻ പോയിട്ട് ...
അന്നുതൊട്ടിന്നുവരെ ഈ കാവലാ..
ഈ പറച്ചിലാ ..
"നോക്കി നടക്കണേ മക്കളെ , പാമ്പുണ്ടാകും...പാമ്പുണ്ടാകും ".

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ