2016 സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഗുരു

റെയിൽ പാലത്തിനരികെ തലയറ്റു കിടക്കുന്ന ജഡത്തെ നോക്കി വാവിട്ടു കരയുന്ന യുവാവിനെ നോക്കി ഗുരു ചോദിച്ചു ,
" പറയൂ ,കുട്ടീ . ആരാണിത് , എന്തുപറ്റി ?

"ഗുരുവേ ....ഇതെന്റെ അച്ഛനാ...അച്ഛൻ ! എനിക്കാരുണ്ട് ഗുരുവേ ഇനി !! .എന്റെ അച്ഛാ "...

യുവാവിന്റെ ദുഃഖം കണ്ടു മനസ്സലിഞ്ഞ ഗുരു ചുറ്റും നോക്കി ...അതാ ഒരു പെണ്ണാട് നിന്ന് പുല്ലു തിന്നുന്നു . ഗുരു അതിനെ പിടിച്ചു ,മന്ത്രം ചൊല്ലി  ....അതാ , പൊടുന്നനെ ആട്ടിൻ തലയുടെ ഭാഗത്തു അച്ഛന്റെ തല ! ..ജീവനോടെ !!....

സന്തോഷത്തോടെ മകൻ തുള്ളിച്ചാടി ....

"നന്ദി ഗുരുവേ  , നന്ദി ! ... അച്ഛന് അച്ഛനൂം ആയി ,  അത്യാവശ്യത്തിനു പാലും  ആയി ! "

ഗുരു വൈകിട്ടത്തെ മദ്രാസ് മെയിലിനു തല വച്ചു.

( കടപ്പാട് : ശങ്കരേട്ടൻ . ഇത് മുൻപ്  കേട്ടവർ ക്ഷമിക്കുക .)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ