2016 സെപ്റ്റംബർ 6, ചൊവ്വാഴ്ച

വിജീഷ്

പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു ,നാട്ടിൽ തേര പേര നടന്നു ,രക്ഷപെടാനുള്ള ഒരു ആവറേജ് മലയാളി ശ്രമത്തിന്റെ ഭാഗമായാണ് വിജീഷ് ദുബായിൽ വന്നത് ,90 കളുടെ അവസാനത്തിൽ .
ശുദ്ധഗതിക്കാരനായ അവൻ കരുതിയത് വന്ന ഉടനെ അവനു ജോലികിട്ടും എന്നായിരുന്നു . എത്തിയ ഉടനെ അവൻ എന്നെ വിളിച്ചു ..." യേട്ടാ ...സുഖല്ലേ ?....ഇക്കൊരു പണി വേണം ,..ഇങ്ങക്ക് എവ്ടെണ്‌ ജോലി ?

"ഞാൻ DHL ലാ..."

അതെന്താ ?

"അതൊരു വല്യ  കൊറിയർ കമ്പനിയാ..".

അവിടെ എനിക്ക് ജോലി കിട്ടോ  ?എന്തായിട്ടായാലും മതി'' ...

അതിനു വിജീഷേ , അവിടെ ഒരു ടെസ്റ്റ് എഴുത്തൊക്കെവേണം ...

അയിനെന്താ ,ഞാൻ എഴുതാലോ.... എന്തൊക്കെ  ചോയിക്കും ഓര് ?

ഇംഗ്ലീഷ് , കണക്ക് ,ജനറൽ നോളഡ്ജ് ..

ഹെന്ത്  !! ?

ഇംഗ്ലീഷ് , കണക്ക് ,ജനറൽ നോളഡ്ജ്

ശ്വാസം ഒന്ന് വലിച്ചു വിട്ടു അവൻ പറഞ്ഞു . ...

"   ഇംഗ്ലീഷ് , കണക്ക് ,ജനറൽ നോളഡ്ജ്   " !!!!  യ്ക്ക് കുന്തറിയാ!!! ............

അവൻ അവനെ നന്നായി  അറിഞ്ഞത് കൊണ്ടും ദുബായിലുള്ളവർക്കു അവനെ അറിയാൻ കഴിയാഞ്ഞത്  കൊണ്ടും ഒരു മാസത്തിനുള്ളിൽ അവൻ നാട്ടിലേക്കു തിരിച്ചു പോയി . ഇപ്പോൾ താനൂരിൽ സുഖമായി ജീവിക്കുന്നു .







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ