2009 ൽ ,മുപ്പത്തിഒമ്പതാമത്തെ വയസ്സിലാണ് ഞാൻ graduate ആയത്,
എന്തെന്നാൽ 1990 ൽ പൊളിറ്റിക്കൽ
സയൻസിൽ പൊട്ടിയത് കൊണ്ട് യൂണിവേഴ്സിറ്റി
എനിക്ക് സർട്ടിഫിക്കറ്റ് തന്നില്ല !!.പിന്നെ 2009 ലാണ് ഒരവസരം ഒത്തു
വന്നത് .
ആ പരീക്ഷ എഴുത്തു പക്ഷെ
ഒരനുഭവമായിരുന്നു . സ്ഥലം കോഴിക്കോട് മീഞ്ചന്ത
ആർട്സ് കോളേജ് . എന്റെ കൂടെ
കുറെ 'കുട്ടികൾ',അവരുടെ കൂടെ
ഈ ഞാൻ വല്യഅങ്കിളും
പിന്നെ എന്നെ പോലെ വീണ്ടും
ജയശ്രമം നടത്തുന്ന കുറച്ചു ചേട്ടന്മാരും ചേച്ചിമാരും . ഓര്മ വരുന്നത് അവരിലുണ്ടായിരുന്ന
ഒരു സ്ത്രീയെ ആണ്
, "ഇങ്ങള് ദുബായിലാണ് അല്ലെ ..ഞാനും
ഷാർജയിലേക്ക് വരാൻ പോകാ..മൂപ്പര്
അവിടാണെ..ഈ ഡിഗ്രി
കിട്ടീട്ടു വന്നാ മതീന്ന് പറഞ്ഞു
,എങ്ങനെങ്കിലും കിട്ടിയാ മതിയാർന്നു ഈ
പണ്ടാറം''
പരീക്ഷ ഹാളിൽ അവർ എന്റെ
മുന്പിലായിരുന്നു ഇരുന്നിരുന്നത് . ചോദ്യ കടലാസ് കിട്ടി
ആദ്യ ചോദ്യം വായിച്ചു
ഒറ്റ തിരിച്ചിലാ എന്റെ
നേരെ ,, " ഈ കമൂണിസോം മാർകിസോം
ഒന്നല്ലേ " ?
ഞാൻ പരീക്ഷ ഓഫീസറിനു
നേരെ ചൂണ്ടി അവിടെ
ചോദിയ്ക്കാൻ പറഞ്ഞു ...വായിൽ പേന
വച്ച് അവർ തിരിച്ചു
ചോദ്യ പേപ്പറിലേക്കു പോയി ...ഒരു അര
മണിക്കൂർ കഴിഞ്ഞു കാണും ,സൂപ്പർവൈസർ
അതാ വരുന്നു അവരുടെ
നേരെ ,അവരുടെ ഉത്തര കടലാസു
പിടിച്ചു വാങ്ങി ...അതാ കൊഴിയുന്നു
തുണ്ടു കടലാസുകൾ !!പിറകെ രണ്ടു
മൂന്നു പേർ വന്നു
അവരെ പുറത്തു കൊണ്ട്
പോയി .
പാവം ഷാർജയിൽ എത്തിയോ ,അതോ
മീഞ്ചന്തയിൽ തന്നെ ആണോ ആവൊ
??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ