പ്രഹ്ളാദൻ ! അതായിരുന്നു അവന്റെ പേര് .പക്ഷെ പേര് കൊണ്ടുവരുന്ന രൂപമോ സ്വഭാവമോ ആയിരുന്നില്ല അവന്റേതു .പാവമായിരുന്നു ,പഠിക്കാൻ വളരെ മോശവും.ഞാൻ അഞ്ചാം ക്ലാസ്സിൽ തൃശൂരിലെ ആശ്രമത്തിൽ പഠിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു .ഒന്നിലും ഒരു താത്പര്യവുമില്ലാത്ത ഒരന്തർമുഖൻ ,എങ്കിലും ഒരു ചിരിച്ച മുഖമാ എപ്പൊഴും .അധ്യാപകരുടെയും ,സഹപാഠികളുടെയും നിരന്തരമായ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോളും കരയാറില്ല ,ആ ചെറിയ ചിരി മായുകയുമില്ല .
വർഷങ്ങൾ കഴിഞ്ഞു. ഞാൻ കോഴിക്കോട് BA ക്ക് പഠിക്കുന്ന കാലം .ഒരു ദിവസം വൈകിട്ട് തിരിച്ചു തിരൂരിലേക്ക് പോകാൻ മദ്രാസ് മെയിൽ കാത്തുനിൽക്കുമ്പോൾ ഒരു ചായ കുടിക്കാൻ "സസ്യേതര ഭോജന ശാല"യിലേക്ക് കയറി.കുടിച്ചു തിരിച്ചിറങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി ,ഷാജീ...തിരിഞ്ഞു നോക്കിയപ്പോൾ എന്റെ സമപ്രായമുള്ള ഒരാൾ .മുഷിഞ്ഞ വേഷം കയ്യിൽ ഒരു മുഷിഞ്ഞ തുണി ...ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നപ്പോ എനിക്ക് മനസ്സിലായി .."പ്രഹ്ളാദൻ !! ആശ്രമത്തിലെ" ..." ആ മനസ്സിലായി അല്ലെ ". എന്നെ വന്നു കെട്ടിപിടിച്ചു .
പിന്നെയാണ് ഞാൻ മുഷിഞ്ഞ രൂപം ശരിക്കും ശ്രദ്ധിച്ചത്
.ഞാൻ ചോദിച്ചു ,"നീ എന്താ ഇവിടെ "?
"ഞാനിപ്പോ ഇവിടെയാ ...ക്ലീനറാ .ഈ ഹോട്ടലില് "...
"അപ്പൊ പഠിപ്പ് "?.
"ഷാജിയെ ,നിനക്കറിയാല്ലോ അതൊന്നും എനിക്ക് പറ്റിയ പണിയല്ല എന്ന് ". ചിരിച്ചുകൊണ്ട് വീണ്ടും.
എന്താ പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു .നെഞ്ചിനുള്ളിൽ ഒരു വിമ്മിഷ്ട്ടം ,അവനെ ഇങ്ങനെ കണ്ടിട്ട് .
തിരിച്ചു ട്രെയിനിൽ വരുമ്പോൾ അവന്റെ ആ മുഖമായിരുന്നു മനസ്സിൽ .എപ്പൊഴും ചിരിക്കാനുള്ള ,സന്തോഷിക്കാനുള്ള ആ കഴിവ്.... എവിടെയാണെകിലും എല്ലായ്പോഴും ആ ചിരി മായാതെ സൂഷിക്കാൻ അവനു കഴിയട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ